സ്വിസ് സഹായത്തോടെ കെഎസ്ആര്‍ടിസി പൂര്‍ണമായും ഇലക്ട്രിക് ബസുകളാക്കും

സ്വന്തംലേഖകന്‍

ഇലക്ട്രിക് ഓട്ടോക്ക് പിന്നാലെ ഇലക്ട്രിക് ബസ് നിര്‍മാണ രംഗത്തേക്കും പ്രവേശിക്കുകയാണ്കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ്. സ്വിസ് വാഹന നിര്‍മാതാക്കളായ ഹെസിന്‍റെ സഹായത്തോടെ ഇലക്ട്രിക് ബസ് നിര്‍മിക്കാനുള്ള ധാരണാപത്രം കെഎഎല്‍ കൈമാറി. ഒമ്പത് മാസത്തിനകം ഇലക്ട്രിക് ബസിന്‍റെ നിര്‍മാണത്തിലേക്ക് കടക്കാനാകുമെന്നാണ് കെഎഎല്ലിന്‍റെ പ്രതീക്ഷ. ഇതുവഴി കെഎസ്ആര്‍ടിസിക്കുവേണ്ടി 3000 ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കും. മൂന്ന് വര്‍ഷത്തിനകം കെഎസ്ആര്‍ടിസി പൂര്‍ണമായും ഇലക്ട്രിക് ബസുകളാകും.

 

വൈദ്യുത ഗതാഗതനയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി രണ്ടായിരത്തി ഇരുപത്തിരണ്ടോടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുകയാണ് ലക്ഷ്യം. ഇതില്‍ രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങളും 50,500 മുച്ചക്ര വാഹനനവും 1000 ചരക്ക് വാഹനവും 100 ഫെറിബോട്ടും ഉള്‍പ്പെടും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും നിര്‍മാണവും പ്രോത്സാഹിപ്പിക്കുന്നകേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെകേരളം ഈ പാതയില്‍ സഞ്ചരിച്ചത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.