പുതിയ ഇഗ്നിസെത്തി; വില 4.89 ലക്ഷം

സ്വന്തം ലേഖകന്‍

 

ഓട്ടോ എക്സ്പോയില്‍ മാരുതി അവതരിപ്പിച്ച ഇഗ്നിസിന്‍െറ പുതിയ വകഭേദം ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍. ബി.എസ് 6 മലിനീകരണ ചട്ടം പാലിക്കുന്ന ഇഗ്നിസിന്‍െറവില തുടങ്ങുന്നത് 4.89 ലക്ഷത്തിലാണ്. ഓട്ടോമാറ്റിക് വേരിയന്‍റിന് 6.13 ലക്ഷമാണ് വില. ഉയര്‍ന്ന വകഭേദത്തിന് 7.19 ലക്ഷവും നല്‍കണം. ഡിസൈനില്‍ മാറ്റങ്ങളോടെയാണ് പുതിയ ഇഗ്നിസിന്‍െറ വരവ്. പുതിയ ക്രോം ഗ്രില്‍, പുതുക്കി പണിത ബംബര്‍, സ്കിഡ് പ്ലേറ്റ് എന്നിവയെല്ലാമാണ് പുതിയ ഇഗ്നിസിലെ മാറ്റങ്ങള്‍. പിന്‍വശത്തും വശങ്ങളിലും മാറ്റമില്ല.

 

ഫോര്‍ സിലിണ്ടര്‍ 1.2 ലിറ്റര്‍ ബി.എസ് 6 എന്‍ജിനാണ് ഇഗ്നിസിന്‍െറ ഹൃദയം. സ്വിഫ്റ്റിലും ബലേനോയിലും കണ്ട അതേ എന്‍ജിന്‍ ഇഗ്നിസിലും മാരുതി നിലനിര്‍ത്തി. 82 ബി.എച്ച്.പിയാണ് പരമാവധി എന്‍ജിന്‍ കരുത്ത്. 113 എന്‍.എമ്മാണ് ടോര്‍ക്ക്. എ.ബി.എസ്, ഇ.ബി.ഡി, ഐസോഫിക്സ് സീറ്റ് എന്നിവയെല്ലാം ഇഗ്നിസില്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. ആറ് നിറങ്ങളില്‍ പുതിയ ഇഗ്നിസ് വിപണിയിലെത്തും. സെറ്റ, ആല്‍ഫ എന്നീ വേരിയന്‍റുകളില്‍ ഡ്യുവല്‍ ടോണ്‍ ഓപ്ഷനും ലഭ്യമാകും. ഡ്യുവല്‍ ടോണ്‍ വില 13,000 രൂപ കൂടുതലായിരിക്കും.