സ്വന്തം ലേഖകന്‍
ബജാജ് ഓട്ടോയില്‍ ജനുവരി മാസം മൊത്തം വില്‍പ്പനയില്‍ 3.1 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആകെ വില്‍പ്പന 3,94,473 യൂണിറ്റായി കുറഞ്ഞു. 2019 ജനുവരിയില്‍ കമ്പനി മൊത്തം 4,07,150 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നതായി ബജാജ് ഓട്ടോ പ്രസ്താവനയില്‍ പറഞ്ഞു. മൊത്തം ആഭ്യന്തര വില്‍പ്പന 16.6 ശതമാനം ഇടിഞ്ഞ് 1,92,872 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇത് 2,31,461 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍ ഇരുചക്രവാഹന വില്‍പ്പന കഴിഞ്ഞ മാസം 1,57,796 യൂണിറ്റായിരുന്നു. 2019 ജനുവരിയില്‍ 203,358 യൂണിറ്റുകളില്‍ നിന്ന് 22.4 ശതമാനം ഇടിവ്.

