ടാറ്റ അള്‍ട്രോസ് കേരള വിപണിയില്‍

സ്വന്തം ലേഖകന്‍

 

ടാറ്റ മോട്ടോഴ്സിന്‍റെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് കാര്‍ അള്‍ട്രോസ് കേരള വിപണിയിലെത്തി. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടാറ്റ മോട്ടോഴ്സിന്‍റെ ചീഫ് ടെക്നോളജി ഓഫീസര്‍ രാജേന്ദ്ര പെറ്റ്കര്‍ അള്‍ട്രോസ് അവതരിപ്പിച്ചു. ടാറ്റയുടെ പുതിയ ആല്‍ഫ ആര്‍കിടെക്ച്ചറിലുള്ള ആദ്യത്തെ കാറാണ് അള്‍ട്രോസ്. 90 ഡിഗ്രി തുറക്കുന്ന വാതിലുകള്‍, ലേസര്‍ കട്ട് അലോയ് വീലുകള്‍, ഏഴ് ഇഞ്ച് ടച്ച് സ്ക്രീന്‍, ?ഗൂ?ഗിള്‍ ആപ് അധിഷ്ഠിത വോയ്സ് കമാന്‍ഡ് സംവിധാനങ്ങള്‍, ആപ്പിള്‍ കാര്‍ പ്ലേ, 341 ലിറ്റര്‍ ബൂട്ട് എന്നിവയാണ് അള്‍ട്രോസിന്‍റെ സവിശേഷതകളില്‍ ചിലത്. വില പെട്രോള്‍ വേരിയന്‍റിന് 5.29 ലക്ഷം രൂപയിലും ഡീസല്‍ വേരിയന്‍റിന് 6.99 ലക്ഷം രൂപയിലും ആരംഭിക്കുന്നു.