സ്വന്തം ലേഖകന്‍
മലിനീകരണ നിയന്ത്രണ നിലവാര മാനദണ്ഡത്തില്‍ ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിലവാരത്തിലുള്ള ഇരുചക്രവാഹനമായ ഹോണ്ട ആക്ടീവ 6 ജി വിപണിയിലിറങ്ങി. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്‍റുകളിലായി ആറു നിറങ്ങളിലാണ് ആക്ടീവ 6 ജി ഇറക്കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 63,912 രൂപയും ഡീലക്സ് വേരിയന്‍റിന് 65,412 മാണ് ഡല്‍ഹി എക്സ്ഷോറും വില.

