സ്വന്തം ലേഖകന്‍
ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിക്കുന്ന തിയതി പുറത്തുവിട്ട് ടൊയോട്ട. 2020 ഫെബ്രുവരി 26 -ന് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒരുപിടി പ്രീമിയം ഫീച്ചറുകള്‍ക്ക് ഒപ്പം ഹൈബ്രിഡ് എഞ്ചിന്‍ കരുത്തിലാകും വാഹനം വിപണിയില്‍ എത്തുക. അടുത്തിടെ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വാഹനം ഉടന്‍ വിപണിയില്‍ എത്തുമെന്ന വാര്‍ത്തകള്‍ എത്തിയത്. ടൊയോട്ട വെല്‍ഫെയര്‍ പൂര്‍ണ്ണമായും കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റായാകും ഇന്ത്യയിലേക്ക് എത്തിക്കുക. പ്രതിവര്‍ഷം 2,500 വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കമ്പനിക്ക് സാധിക്കും.
ടൊയോട്ടയുടെ നിരയില്‍ നിന്നുള്ള ആഡംബര വാഹനമാണ് വെല്‍ഫെയര്‍. 2018 കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ടൊയോട്ട പ്രദര്‍ശിപ്പിച്ച അല്‍ഫാര്‍ഡ് എന്ന എംപിവിയെ അടിസ്ഥാനമാക്കി ഒരുങ്ങിയ വാഹനമാണ് വെല്‍ഫെയര്‍. അല്‍പ്പം സ്പോര്‍ട്ടി ഭാവത്തിലാണ് ഈ വാഹനം നിരത്തിലെത്തുന്നത്. ബ്ലാക്ക് ആന്‍ഡ് വുഡന്‍ ഫിനീഷിലാണ് ഇന്‍റീരിയര്‍ ഒരുക്കിയിരിക്കുന്നത്. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് സവിശേഷതകള്‍.

