25 പരിഷ്കാരങ്ങളോടെ പുതിയ ഡസ്റ്റര്‍ കേരള വിപണിയിലെത്തി

സ്വന്തം ലേഖകന്‍

റെനോ ഡസ്റ്ററിന്‍റെ പുതുക്കിയ പതിപ്പ് കേരള വിപണിയിലെത്തി. കളമശേരി ടിവിഎസ് റോനോയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റെനോ ഇന്ത്യ സെയില്‍സ് ഹെഡ് സുധീര്‍ മല്‍ഹോത്ര, റീജണല്‍ സെയില്‍സ് ഹെഡ് പ്രേം സഞ്ജീവി, കേരള ഏരിയ സെയില്‍സ് മാനേജര്‍ സുജോയ് സിങ്, ടിവിഎസ് സീനിയര്‍ വൈസ് പ്രസിഡന്‍റ് തോമസ് സ്റ്റീഫന്‍, സീനിയര്‍ ജനറല്‍ മാനേജര്‍ സുരേഷ് റാവു എന്നിവര്‍ ചേര്‍ന്നാണ് പരിഷ്കരിച്ച ഡസ്റ്റര്‍ അവതരിപ്പിച്ചത്.

 

പുതിയ സുരക്ഷാ സൗകര്യങ്ങളും ആന്‍ഡ്രോയിഡ് ഓട്ടോ സിസ്റ്റവും ആപ്പിള്‍ കാര്‍ പ്ലേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രില്‍, ഹെഡ്ലാമ്പ്, ബോണറ്റ് ഉള്‍പ്പെടെ 25 പരിഷ്കാരങ്ങള്‍ പുതിയ പതിപ്പിലുണ്ടെന്ന് സുധീര്‍ മല്‍ഹോത്ര പറഞ്ഞു. 1.5 ലിറ്റര്‍ പെട്രോള്‍ മോഡല്‍ അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളിലും 1.5 ലിറ്റര്‍ ഡീസല്‍ മോഡല്‍ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളിലും ലഭിക്കും. എട്ട് ലക്ഷം രൂപ മുതല്‍ 12.5 ലക്ഷം രൂപവരെയാണ് പുതിയ മോഡലുകളുടെ എക്സ്ഷോറൂം വില.