സ്വന്തം ലേഖകന്‍
ശുദ്ധജലക്ഷാമം നേരിടുന്ന ചെന്നൈക്ക് പ്രതീക്ഷ നല്‍കി ഐ.ഐ.ടി ഗവേഷകര്‍. അന്തരീക്ഷവായുവിലുള്ള നീരാവിയെ ശുദ്ധജലമാക്കുന്ന സാങ്കേതികവിദ്യയാണ് ചെന്നൈ ഐ.ഐ.ടിയിലെ ഗവേഷകര്‍ വികസിപ്പിച്ചെ ടുത്തത്. ശുദ്ധജലക്ഷാമം നേരിടുന്ന ചെന്നൈയിലെ പലയിടങ്ങളിലും ഇവര്‍ ജലം നിര്‍മ്മിയ്ക്കാനുള്ള കേന്ദ്രങ്ങളും സ്ഥാപിച്ചുകഴിഞ്ഞു. ചെന്നൈ ഐ.ഐ.ടിയില്‍ പി.എച്ച്.ഡി ഗവേഷകരായ രമേഷ് കുമാര്‍, പ്രദീപ് ടി, അങ്കിത് എന്നിവരാണ് ഈ സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാക്കള്‍.
ഇവര്‍ മൂന്നുപേരും ചേര്‍ന്ന് 'വായുജല്‍' എന്ന കമ്പനിയും രൂപീകരിച്ചിട്ടുണ്ട്. ചെന്നൈ ഐ.ഐ.ടി സര്‍വകലാശാലയില്‍ ദിവസേന നൂറുലിറ്റര്‍ വെള്ളമുണ്ടാക്കുന്ന പ്ലാന്‍റ് ഇതിനോടകം സ്ഥാപിച്ചു. അന്തരീക്ഷത്തില്‍ നീരാവിയുടെ അംശം കൂടുതലുള്ള ചെന്നൈ പോലെയൊരു നഗരത്തില്‍ ഇത് ലളിതമാണെന്നും എന്നാല്‍ വരണ്ട കാലാവസ്ഥയുള്ള രാജസ്ഥാന്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇതിന്‍റെ പ്രവര്‍ത്തനം നീരിക്ഷിച്ച് വരികയാണെന്നും ഗവേഷകര്‍ പറയുന്നു.

