വില്‍പ്പന തകര്‍ന്നടിഞ്ഞു; പ്ലാന്‍റുകള്‍ അടച്ച് ഇരുചക്ര വാഹന നിര്‍മാതാക്കളും

സ്വന്തം ലേഖകന്‍

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ പ്ലാന്‍റുകള്‍ അടച്ചു. മൂന്ന് ദിവസത്തേക്കാണ് എല്ലാ പ്ലാന്‍റുകളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. വില്‍പ്പന കുറഞ്ഞത് മൂലം ബൈക്കുകള്‍ കമ്പനിയില്‍ കെട്ടികിടക്കുന്നതാണ് പ്ലാന്‍റുകള്‍ അടച്ചിടാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു. ഹീറോയ്ക്ക് ഇന്ത്യയില്‍ അഞ്ചു പ്ലാന്‍റുകളാണുള്ളത്. ആറാമത്തേതിന്‍റെ നിര്‍മാണം ഹൈദരാബാദിലെ ശ്രീസിറ്റിയില്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഒരു വര്‍ഷം 18 ലക്ഷം ബൈക്കുകള്‍ നിര്‍മിക്കുന്നതിനുള്ള കപ്പാസിറ്റി ഹീറോയ്ക്ക് ഉണ്ട്.

 

കാര്‍ നിര്‍മാണ കമ്പനികള്‍ ഒരു മാസം മുന്‍പ് തന്നെ പ്ലാന്‍റുകള്‍ അടച്ചിട്ടിരുന്നു. ജൂലൈ മുതല്‍ സെപ്രംബര്‍ വരെയുള്ള മാസങ്ങളില്‍ എട്ടു മുതല്‍ 14 ദിവസം വരെ നിര്‍മാണം നിര്‍ത്തുമെന്ന് മഹിന്ദ്ര അറിയിച്ചിട്ടുണ്ട്. ടാറ്റ മോട്ടോര്‍സ് എട്ടു ദിവസവും മാരുതി മൂന്ന് ദിവസവും ഉത്പാദനം നിര്‍ത്തും. ടൊയോട്ട എട്ടും അശോക് ലെയ്ലാന്‍ഡ് ഒന്‍പതും ബോഷ് പത്തു ദിവസവും പ്ലാന്‍റുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജംനാ ആട്ടോ 20 ദിവസത്തേക്ക് ഉത്പാദനം ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.