സ്വന്തം ലേഖകന്‍
നിസാന്‍ കിക്സിന്‍റെ പുതിയ ഡീസല്‍ വാഹനം എക്സ്ഇ വിപണിയിലെത്തി. അഞ്ചുവര്‍ഷത്തെ സൗജന്യ വാറന്‍റിയും റോഡ് സൈഡ് അസിസ്റ്റന്‍സുമടക്കമാണ് എക്സ്ഇ ലഭ്യമാകുക. ഓട്ടോമാറ്റിക് എസി, ഡ്യുവല്‍ എയര്‍ ബാഗ്സ്, സ്പീഡ് സെന്‍സിങ്, ഓട്ടോ ഡോര്‍ ലോക്ക്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, യു എസ് ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, നാല് സ്പീക്കറുകള്‍ തുടങ്ങി അമ്പതിലധികം അധിക ഫീച്ചറുകളുമായാണ് കിക്സ് എക്സ്ഇ എത്തിയിരിക്കുന്നത്. എക്കോ ഡ്രൈവ് മോഡും 8 ഇഞ്ച് ടച്ച് സ്ക്രീന്‍ ഉള്ള ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റവുമാണ് വാഹനത്തിന്‍റെ മറ്റ് പ്രത്യേകതകള്‍. ലിറ്ററിന് 20.45 കിലോമീറ്റാണ് വാഹനത്തിന്‍റെ മൈലേജ്. വില 9.89 ലക്ഷം രൂപ.

