സ്വന്തം ലേഖകന്‍
ജി.എസ്.ടി നിരക്കില്‍ ഇളവ് വരുത്തണമെന്ന് വാഹന നിര്‍മ്മാണ കമ്പനികള്‍. സര്‍ക്കാര്‍ ഇനിയും ഇക്കാര്യത്തില്‍ ഇടപെടാതിരുന്നാല്‍ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയില്‍ പത്ത് ലക്ഷത്തോളം പേരുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന് ന്യൂദല്‍ഹിയില്‍ നടക്കുന്ന സംഘടനയുടെ വാര്‍ഷിക സമ്മേളനം സൂചന നല്‍കി.
ഇതിനകം ഈ മേഖലയില്‍ 15,000 കരാര്‍ തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി ഇനിയും മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 10 ലക്ഷം പേരുടെ തൊഴില്‍ അപകടത്തിലാവും. ഒരു വര്‍ഷമായി നിലനില്‍ക്കുന്ന പ്രതിസന്ധിയെ തരണംചെയ്യുന്നതിന് കമ്പനികള്‍ സാധ്യമായതെല്ലാം ചെയ്തു കഴിഞ്ഞു. നികുതിയില്‍ ഇളവ് വരുമെന്ന് കരുതി ഉപഭോക്താക്കളെല്ലാം വാഹനം വാങ്ങല്‍ നീട്ടിവെച്ചിരിക്കുകയാണ്. പാസഞ്ചര്‍ വാഹനങ്ങളുടെ കച്ചവടം ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം വില്‍പ്പനയിലൂടെയാണ് പോവുന്നത്. വലിയ തുക വായ്പ ലഭിക്കാതിരിക്കല്‍, കാര്‍ഷിക പ്രതിസന്ധി എന്നിവ എല്ലാം ഇതിന് കാരണമാണ്.

