നിസാന്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി രാകേഷ് ശ്രീവാസ്തവ ചുമതലയേറ്റു

സ്വന്തം ലേഖകന്‍

നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടറായി രാകേഷ് ശ്രീവാസ്തവ ചുമതലയേറ്റു. മാരുതി സുസുകി ഇന്ത്യ, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എന്നീ രണ്ട് മുന്‍നിര കമ്പനികളില്‍ 20 വര്‍ഷത്തെ അനുഭവ പരിചയമുണ്ട് രാകേഷ് ശ്രീവാസ്തവക്ക്.

 

ലോകത്തെ അഞ്ചാമത്തെ വലിയ വാഹന കമ്പനിയായ നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന് ഇന്ത്യയിലെ വിപണി വിഹിതം 1.5 % മാത്രമാണ്. വിപണിയില്‍ ചലനമുണ്ടാക്കാന്‍ പല അടവുകളും പയറ്റിക്കൊണ്ടിരിക്കുകയാണ് നിസാന്‍. അതിനിടെയുള്ള പുതിയ നിയമനം പുതിയ പ്രതീക്ഷയോടെയാണ്. നല്ലൊരു നേതൃത്വം ഉണ്ടായാല്‍ ഇന്ത്യന്‍ വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാമെന്നാണ് കമ്പനി കരുതുന്നത്.