രത്തന്‍ ടാറ്റയുടെ കാര്‍ വില്‍പനക്ക്

സ്വന്തം ലേഖകന്‍

 

രത്തന്‍ ടാറ്റ ഉപയോഗിച്ചിരുന്ന കാര്‍ വില്‍പനക്ക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രത്തന്‍ ടാറ്റ കൈമാറിയ കാര്‍ ഇപ്പോഴത്തെ ഉടമയാണ് വില്‍പ്പനക്ക് വച്ചിരിക്കുന്നത്. 14 ലക്ഷം രൂപയാണ് വില. 1976 മോഡല്‍ ബ്യൂക്ക് സ്കൈലാര്‍ക്ക് എസ്.ആര്‍ ആണ് കാര്‍. വാഹന ലോകത്ത് ഏറെ ചരിത്രങ്ങള്‍ പറയാനുള്ള കമ്പനിയാണ് ബ്യൂക്ക്. 1899 ല്‍ ഡിട്രോയിറ്റില്‍ സ്ഥാപിതമായ ബ്യൂക്കിനെ ഏറ്റെടുത്തുകൊണ്ടായിരുന്നു ജനറല്‍ മോട്ടോഴ്സ് ആരംഭിച്ചതു തന്നെ.

 

തുടര്‍ന്ന് അമേരിക്കന്‍ കാര്‍ പ്രേമികളുടെ ഇഷ്ട ബ്രാന്‍ഡായി മാറുകയായിരുന്നു ബ്യൂക്ക്. ഇറക്കുമതി വഴി ഇന്ത്യയിലും എത്തിയിരുന്നു ഈ ക്ലാസിക് കാര്‍. അതിലൊന്നാണ് രത്തന്‍ ടാറ്റ ഉപയോഗിച്ചിരുന്നത്. റണ്ണിങ് കണ്ടീഷനിലുള്ള കാറിന് തനിമ നഷ്ടപ്പെടാതെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഉടമ പറയുന്നത്. എംഎംഎച്ച് 7474 റജിസ്ട്രേഷനിലാണ് കാര്‍. 1953 മുതല്‍ 1998 വരെ പുറത്തിറങ്ങിയ സ്കൈലാര്‍ക്ക് മൂന്നാം തലമുറയാണിത്. വി 8 എന്‍ജിനാണ് കാറില്‍ ഉപയോഗിക്കുന്നത്.