സ്വന്തം ലേഖകന്‍
റെനോയുടെ ക്വിഡുമായായി മത്സരിക്കാന്‍ മാരുതിയുടെ ഏറ്റവും പുതിയ മോഡലായ എസ്-പ്രെസോ എത്തി. രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ എത്തിയ എസ്-പ്രെസോക്ക് 3.69 ലക്ഷം രൂപ മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്സ്ഷോറൂം വില. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഫ്യൂച്ചര്‍ എസ് എന്ന പേരിലാണ് എസ്-പ്രെസോയുടെ കണ്‍സെപ്റ്റ് അവതരിപ്പിച്ചത്.
ഡ്യുവല്‍ ടോണ്‍ ബമ്പര്‍, മസ്കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, സ്കിഡ് പ്ലേറ്റ്, ചെറുതാണെങ്കിലും ഉയര്‍ന്നുനില്‍ക്കുന്ന ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ എസ്-പ്രെസോയെ വ്യത്യസ്തനാക്കും. 3665 എംഎം നീളവും 1520 എംഎം വീതിയും 1549 എംഎം/1564 എംഎം ഉയരവും 2380 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. ഡ്യുവല്‍ എയര്‍ബാഗ് സഹിതം പത്തിലേറെ സുരക്ഷാ സന്നാഹങ്ങള്‍ എസ്-പ്രെസോയിലുണ്ട്. ഒമ്പത് വകഭേദങ്ങളില്‍ എസ്-പ്രെസോ വിപണിയിലെത്തും.

