ജാവ ആനിവേഴ്സറി എഡിഷന്‍ പുറത്തിറങ്ങി

സ്വന്തം ലേഖകന്‍

 

ജാവയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് 90 ആനിവേഴ്സറി എഡിഷന്‍ ജാവ ബൈക്കുകള്‍ പുറത്തിറക്കി. 1.73 ലക്ഷം രൂപയാണ് ആനിവേഴ്സറി എഡിഷന് ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ചെക്ക് വാഹന നിര്‍മാതാക്കളായ ജാവ 1929-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കമ്പനിക്ക് 90 വര്‍ഷം പിന്നിട്ടതോടെയാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് പുറത്തിറക്കിയത്.

 

റെഗുലര്‍ ജാവയുടെ ഡിസൈന്‍ ശൈലി തന്നെയാണ് ആനിവേഴ്സറി എഡിഷനുമുള്ളത്. എന്നാല്‍, 500 ഒ.എച്ച്.വിയെ ഓര്‍മ്മപ്പെടുത്തുന്ന ഇരട്ട നിറത്തിലാണ് 90 ബൈക്കുകളുമുള്ളത്. ആനിവേഴ്സറി എഡിഷന്‍ ജാവയുടെ ലുക്കില്‍ മാത്രമാണ് മാറ്റങ്ങള്‍. എന്‍ജിനും മറ്റു ഫീച്ചറുകളും റെഗുലര്‍ ജാവയിലേത് തന്നെ. 26 ബി.എച്ച്.പി. പവറും 28 എന്‍.എം. ടോര്‍ക്കുമേകുന്ന 293 സി.സി. സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിലുള്ളത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.