സ്വന്തം ലേഖകന്‍
മെഴ്സിഡസ് ബെന്‍സ് എസ്.യു.വി ശ്രേണിയിലെ ജി 350 ഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ യൂറോ 6ഡി ടെംപ് സ്റ്റാന്‍ഡേര്‍ഡ് എന്‍ജിന്‍, 9 ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ തുടങ്ങിയവയുള്ള ജി 350 ഡി 7.4 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തുമെന്നും ടോര്‍ക്കിന്‍റെ 40 ശതമാനവും മുന്നിലെ ആക്സിലില്‍ ലഭിക്കുംവിധമാണ് ട്രോണിക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഇന്ത്യയില്‍ ആദ്യമായാണ് മെഴ്സിഡസ് ബെന്‍സ് ഡീസല്‍ ജി ക്ലാസ് അവതരിപ്പിക്കുന്നത്. 1.5 കോടി രൂപ മുതലാണ് ജി 350 ഡിയുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില.

