സ്വന്തം ലേഖകന്‍
ഹീറോ മോട്ടോകോര്‍പ്പ് മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബി.എസ്. 6 നിലവാരത്തിലുള്ള ആദ്യ മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കി. സ്പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് മോഡലാണ് ബി.എസ്. 6 എഞ്ചിനിലെത്തിയത്. 64,900 രൂപയാണ് വാഹനത്തിന്‍റെ ഡല്‍ഹി എക്സ്ഷോറൂം വില. ബി.എസ്. 6 മോഡലിനെക്കാള്‍ ഏഴായിരം രൂപയോളം കൂടുതലാണിത്.
ബി.എസ്. 6 നിലവാരത്തിലുള്ള 113.2 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 9.1 എച്ച്.പി. പവറും 9.89 എന്‍.എം. ടോര്‍ക്കുമേകുന്നതാണ് ഈ എഞ്ചിന്‍. പുതിയ ഡയമണ്ട് ഫ്രെയ്മിനുള്ളിലാണ് എഞ്ചിന്‍. ബി.എസ്. 4 നിലവാരത്തില്‍ നിന്ന് ബി.എസ്. 6 നിലവാരത്തിലേക്ക് മാറിയതൊഴിച്ചാല്‍ ഫീച്ചേഴ്സിലും രൂപത്തിലും വലിയ മാറ്റങ്ങളൊന്നും സ്പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ടിനില്ല. വീല്‍ ബേ =സും ഗ്രൗണ്ട് ക്ലിയറന്‍സും അല്‍പ്പം വര്‍ധിച്ചിട്ടുണ്ട്.

