ജാവ പെരാക് വിപണിയില്‍ അവതരിപ്പിച്ചു

സ്വന്തം ലേഖകന്‍

 

മഹീന്ദ്രയുടെ ക്ലാസിക് ലെജന്‍ഡ്സ്പുറത്തിറക്കുന്ന മൂന്നാമത്തെ ബൈക്ക് 'ജാവ പെരാക്' വിപണിയില്‍ അവതരിച്ചു. ബോബര്‍ സ്റ്റൈലില്‍ സിംഗിള്‍ സീറ്റോടെ ശേഷികൂടിയ എന്‍ജിനുമായി എത്തുന്ന പെരാക് വിപണയില്‍ തരംഗം തീര്‍ക്കുമെന്നാണ് വിലയിരുത്തല്‍. ജാവ ക്ലാസിക്, ജാവ 42 എന്നിവ പുറത്തിറക്കുന്ന വേളയില്‍ പെരാകിനെ കുറിച്ച് കമ്പനി വിശദീകരിച്ചിരുന്നെങ്കിലും വിപണിയില്‍ എത്തിച്ചിരുന്നില്ല. 1.94 ലക്ഷം രൂപയാണ് പെരാകിന്‍റെ എക്സ് ഷോറൂം വില. 334 സി.സിയാണ് പെരാകിന്‍റെ എന്‍ജിന്‍ ശേഷി. 30 ബി.എച്ച്.പി കരുത്തും 31 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. വിപണിയില്‍ അവതരിപ്പിച്ചെങ്കിലും 2020 ജനുവരിയില്‍ മാത്രമേ പെരാകിന്‍റെ ബുക്കിങ് തുടങ്ങൂ.