ഹോണ്ട എസ്പി 125 ബിഎസ് 6 വിപണിയില്‍

സ്വന്തം ലേഖകന്‍

 

ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 125 സിസി മോട്ടോര്‍ സൈക്കിളായ എസ്പി 125 ബിഎസ് 6 പുറത്തിറക്കി. ഹോണ്ടയുടെ ആദ്യത്തെ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ ആണിത്. മികച്ച റൈഡിങ് അനുഭവവും 16 ശതമാനമധികം ഇന്ധനക്ഷമതയും നല്‍കുന്നതാണ് എസ്പി 125 ബിഎസ് 6. ഇക്കോ സാങ്കേതിക വിദ്യ എന്‍ജിനാണ് ഉപയോഗിച്ചിട്ടുള്ളത്. യാത്രയ്ക്കിടയില്‍ ബാറ്ററി ചാര്‍ജ് ചെയ്യപ്പെടും.

 

ഇന്ധനക്ഷമത വ്യക്തമാക്കുന്ന എക്കോ ലൈറ്റ്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ പ്രത്യേകതകളുമുണ്ട്. ഡ്രം, ഡിസ്ക് എന്നീ രണ്ട് വകഭേദങ്ങളില്‍, നാല് നിറങ്ങളില്‍ ലഭ്യമാകും. എക്സ് ഷോറൂം വില 72,900 രൂപയില്‍ തുടങ്ങുന്നു.