സ്വന്തം ലേഖകന്‍
2020 ജനുവരിയില്‍ എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായ്. നിര്‍മാണ ചെലവ് വര്‍ധിച്ചതാണ് വില വര്‍ധനവിന് കാരണമെന്ന്കമ്പനി വ്യക്തമാക്കി. അതേസമയം ഓരോ മോഡലുകള്‍ക്കും എത്ര രൂപ വീതം വര്‍ധിക്കുമെന്ന് ഹ്യുണ്ടായ് വ്യക്തമാക്കിയിട്ടില്ല.സാന്‍ട്രോ, ഗ്രാന്‍റ് ഐ10 നിയോസ്, എലൈറ്റ് ഐ20, ആക്ടീവ് ഐ20, എക്സെന്‍റ്, വെര്‍ണ, എലാന്‍ട്ര, വെന്യു, ക്രെറ്റ, ട്യൂസോണ്‍, കോന ഇലക്ട്രിക് എന്നീ മോഡലുകളാണ് ഹ്യുണ്ടായ് നിരയില്‍ ഇന്ത്യയില്‍ വില്‍പനയ്ക്കുള്ളത്. അടുത്ത വര്‍ഷം പുതുതലമുറ ക്രെറ്റ, ഓറ കോംപാക്ട് സെഡാന്‍, പുതിയ എലൈറ്റ് ഐ 20, ഫ്യുവല്‍ സെല്‍ നെക്സോ എന്നീ മോഡലുകള്‍ ഹ്യുണ്ടായ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായ്ക്ക് പുറമേ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയും കിയ മോട്ടോഴ്സും അടുത്ത വര്‍ഷം മുതല്‍ വില വര്‍ധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

