സ്വന്തം ലേഖകന്‍
പോര്‍ഷെയുടെ കയ്ന്‍ കൂപ്പേ ഇന്ത്യന്‍ വിപണിയിലെത്തി. മോഡലിന്‍റെ വി 6 എന്‍ജിന്‍ വകഭേദത്തിന് 1.31 കോടി രൂപയാണ് വില. വി 8 മോഡലിന് 1.97 കോടിയും നല്‍കണം. സി.ബി.യു യൂണിറ്റായി ഇന്ത്യയിലെത്തുന്ന കയ്ന്‍ മെഴ്സിഡെസ് ബെന്‍സ് ജി.എല്‍.ഇ, ബി.എം.ഡബ്ളിയു എക്സ് 6 എന്നിവക്കാണ് വെല്ലുവിളി ഉയര്‍ത്തുക.
മുന്‍ മോഡലുമായി താരത്മ്യം ചെയ്യുമ്പോള്‍ വലിപ്പം കൂടിയ ബംബറാണ് പ്രധാന സവിശേഷത. എ പില്ലറില്‍ തുടങ്ങി ഡോറുകളില്‍ വരെ നടത്തിയ ചെറു പരിഷ്കാരങ്ങള്‍ എസ്.യു.വിയുടെ മസ്കുലാര്‍ രൂപം ഒന്നു കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്‍റീരിയറിനും ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റത്തിനുമെല്ലാം പഴയ മോഡലുമായി സാമ്യമുണ്ട്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ കയ്ന്‍ കുപ്പേ വിപണിയിലെത്തും. 3.0 ലിറ്റര്‍ വി 6 ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് അതിലൊന്ന്. മണിക്കൂറില്‍ 286 കിലോ മീറ്ററാണ് പരമാവധി വേഗം.

