സ്വന്തം ലേഖകന്‍
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി അവരുടെ ഏറ്റവും പുതിയ കോംപാക്ട് സെഡാനായ ഓറയെ 2020 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കും. അതിനു മുന്നോടിയായി ഇന്ത്യയിലുടനീളം വാഹനത്തിന്‍റെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി. നിലവിലുള്ള എക്സെനറ് സെഡാന്‍റെ പിന്‍ഗാമിയായാണ് ഓറ വിപണിയില്‍ എത്തുക.
കൂടാതെ പുതുതലമുറ ഗ്രാന്‍ഡ് ശ10 നിയോസിനെ അടിസ്ഥാനമാക്കിയുളള മോഡല്‍ കൂടിയായിരിക്കും ഈ വരാനിരിക്കുന്ന കോംപാക്ട് സെഡാന്‍. സമകാലിക സ്റ്റൈലിംഗിന്‍റെ സമന്വയത്തിലൂടെ രാജ്യത്തെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഓറ സജ്ജമാണെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു. മികച്ച സുഖസൗകര്യങ്ങള്‍, ശൈലി, സാങ്കേതികവിദ്യ എന്നിവയെല്ലാം വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.

