സ്വന്തം ലേഖകന്‍
2020 ജനുവരി അവസാന ആഴ്ചയോടെ ബജാജ് ചേതക് ഇലക്ട്രിക്ക് ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങും. പൂനെയിലും ബംഗളൂരുവിലും ഒരേസമയം സ്കൂട്ടര്‍ കൈമാറുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടക്കത്തില്‍ തെരഞ്ഞെടുത്ത കെ.ടി.എം ഡീലര്‍ഷിപ്പുകള്‍ വഴിയാകും സ്കൂട്ടറിന്‍റൈ വില്‍പ്പന. കഴിഞ്ഞ മാസം വിപണിയില്‍ അവതരിപ്പിച്ച സ്കൂട്ടറിന്‍റെ ബുക്കിങ് 2020 ജനുവരിയോടെ ആരംഭിക്കുമെന്ന് ബജാജ് സൂചന നല്‍കി കഴിഞ്ഞു.
ചേതക്കിന്‍റെ ലോഞ്ചിങ്ങിന് മുന്നോടിയായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ കമ്പനി നടത്തിയ ചേതക്ക് ഇലക്ട്രിക്ക് യാത്രയുടെ സമാപന ചടങ്ങിലാണ് വാഹനത്തിന്‍റെ ബുക്കിങ് സംബന്ധിച്ച് കമ്പനി സൂചന നല്‍കിയത്. ഏകദേശം 5,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് ബൈക്ക് ബുക്ക് ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

