സ്വന്തം ലേഖകന്‍
ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍റെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനമായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സുസുക്കി ഹയാബുസയുടെ 2020 പതിപ്പ് പുറത്തിറക്കി. മെറ്റാലിക് തണ്ടര്‍ ഗ്രേ, കാന്‍ഡി ഡെയറിംഗ് റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. എന്‍ജിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
2020 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഭാരത് സ്റ്റേജ് 6 (ബി എസ് 6) എമിഷന്‍ റെഗുലേഷനുകള്‍ പ്രകാരമുള്ള അപ്ഡേഷനുകളും ഇല്ല. 2020 ഹയാബുസ പരിമിതമായ എണ്ണം മാത്രമായിരിക്കും ഇപ്പോള്‍ പുറത്തിറങ്ങുകയെന്ന് സുസുക്കി ഇന്ത്യ അറിയിച്ചു. 13,74,941 രൂപ (എക്സ്-ഷോറൂം, ഡല്‍ഹി).

