പുതിയ ബൈക്കുമായി ഹാര്‍ലി ഡേവിഡ്സണ്‍

സ്വന്തം ലേഖകന്‍

 

ഇന്ത്യന്‍ വിപണിയില്‍ കരുത്ത് കുറഞ്ഞ ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍. 2020 ജൂണ്‍ മാസത്തോടെ പുതിയ ബൈക്കിനെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

338 സിസി എഞ്ചിന്‍ കരുത്തിലാകും പുതിയ ബൈക്ക് എത്തുക. ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ബെനലിയുടെ ഉടമസ്ഥരായ ചൈനീസ് കമ്പനി, ഷിജിയാങ് ക്വിയാന്‍ജിയാങ് മോട്ടോര്‍ സൈക്കിളുമായി ചേര്‍ന്നാണ് ഹാര്‍ലി ഡേവിഡ്സണ്‍ പുതിയ ബൈക്കിനെ വിപണിയില്‍ എത്തിക്കുക. പുതിയ ഹാര്‍ലി ഡേവിഡ്സണ്‍ 338 സിസി മോട്ടോര്‍സൈക്കിള്‍ ചൈനയില്‍ നിര്‍മ്മിച്ച് ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.