സ്കോഡ സൂപ്പര്‍ബ് മെയ് മാസത്തിലെത്തും

സ്വന്തം ലേഖകന്‍

 

സ്കോഡയുടെ 2020 സൂപ്പര്‍ബ് മെയ് മാസത്തില്‍ ഇന്ത്യന്‍ വിപണിയിലെത്തും. കാറിന്‍െറ അവസാനവട്ട മലിനീകരണ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. 2019ലാണ് സ്കോഡ ഈ കാറിനെ ആഗോളവിപണിയില്‍ അവതരിപ്പിച്ചത്. ബി.എസ് 6 മലിനീകരണ ചട്ടം പാലിക്കുന്നതാണ് സൂപ്പര്‍ബിന്‍െറ എന്‍ജിന്‍. പെട്രോള്‍ എന്‍ജിനില്‍ മാത്രമാവും സൂപ്പര്‍ബിന്‍െറ പുതിയ പതിപ്പ് വിപണിയിലെത്തുക. 1.8 ലിറ്റര്‍ ടി.എസ്.ഐ എന്‍ജിന്‍ 185 ബി.എച്ച്.പി കരുത്താണ് നല്‍കുക. ഏഴ് സ്പീഡ് ഡി.എസ്.ജി ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.

 

ഹൈബ്രിഡ് വേര്‍ഷനും സ്കോഡ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 1.4 ലിറ്റര്‍ ടി.എസ്.ഐ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് ഹൈബ്രിഡ് വകഭേദത്തിലുണ്ടാവുക. 214 ബി.എച്ച്.പി പവറും 400 എന്‍.എം ടോര്‍ക്കും ഹൈബ്രിഡ് സ്കോഡ നല്‍കും. ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റത്തിന്‍െറ ഭാഗമായി നിരവധി ഫീച്ചറുകള്‍ കാറില്‍ സ്കോഡ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രെഡിക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, എമര്‍ജന്‍സി അസിസ്റ്റ്, ഫ്രണ്ട് അസിസ്റ്റ്, പ്രെഡിക്ടീവ് പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ എന്നിവയാണ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റത്തിന്‍െറ ഭാഗമായി കാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.