സ്വന്തം ലേഖകന്‍
മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ തിരിച്ചെത്തിയ സുസുകി പുതിയ മോട്ടോര്‍ സൈക്കിള്‍ ജിക്സര്‍ എസ്എഫ് 250 അവതരിപ്പിച്ചു. മൂന്നു ഭാഗങ്ങളോടുകൂടിയ എല്‍ഇഡി ഹെഡ് ലാംപ്, ക്ലിപ് ഓണ്‍ ഹാന്‍ഡില്‍ ബാറുകള്‍, ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്‍റ് കണ്‍സോള്‍, ഇരട്ടക്കുഴല്‍ എക്സ്ഹോസ്റ്റ് എന്നിവ പുതിയ മോഡലിന്‍റെ പ്രത്യേകതകളാണ്. ഇതോടൊപ്പംപെര്‍ഫോമന്‍സ് മോട്ടോര്‍ സൈക്കിളായ ജിക്സര്‍ എസ്എഫും പുറത്തിറക്കിയിട്ടുണ്ട്.
155 സിസി, ഫോര്‍ സ്ട്രോക്ക്, സിംഗിള്‍ സിലിന്‍ഡര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍, എസ്ഇപി സാങ്കേതിക വിദ്യയോടുകൂടിയ എയര്‍ കൂള്‍ഡ് എസ്ഒഎച്ച്സി എന്‍ജിന്‍, ഫൈവ് സ്പീഡ് മാനുവല്‍ ഗിയര്‍ എന്നിവ ജിക്സര്‍ എസ്എഫിന്‍റെ പ്രത്യേകതകളാണ്. ജിക്സര്‍ 250 എസ്എഫ് മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍, മെറ്റാലിക് മാറ്റ് ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമാണ്. 1,70,655 രൂപയാണ് എക്സ് ഷോറൂം വില. ജിക്സര്‍ എസ്എഫിന്‍റെ വില 1,09,870 രൂപ.

