സ്വന്തം ലേഖകന്‍
ഹീറോ മോട്ടോകോര്‍പ് ലിമിറ്റഡ് പുതിയ മോട്ടോര്‍ സൈക്കിളുകള്‍ അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ 200 സിസി അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിളായ എക്സ്പള്‍സ് 200, മോഡേണ്‍ ടൂറര്‍ ആയ എക്സ്പള്‍സ് 200 ടി, എക്സ്ട്രീം 200 എസ് എന്നിവയടക്കം മൂന്ന് പുതിയ മോട്ടോര്‍ സൈക്കിളുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
എക്സ് പള്‍സ് 200 കാര്‍ബ് വേരിയന്‍റിന് 98,000 രൂപയും എഫ്ഐ വേരിയന്‍റിന് 1,06,100 രൂപയുമാണ് കൊച്ചിയിലെ എക്സ് ഷോറൂം വില. റെട്രോ ഫ്ളേവറോടു കൂടിയ ഇന്ത്യയിലെ ഏക 200 സിസി മോഡേണ്‍ ടൂററായ എക്സ് പള്‍സ് 200 ടി 95,000 രൂപയ്ക്കും എക്സ്ട്രീം 200 എസ് 99,900 രൂപയ്ക്കും ലഭിക്കും.

