സ്വന്തം ലേഖകന്‍
ടോയോട്ടയുടെ ഹാച്ച്ബാക്ക് ഗ്ലാന്‍സ പുറത്തിറങ്ങി. രണ്ട് വേരിയന്‍റുകളിലാണ് ഗ്ലാന്‍സ വിപണിയിലെത്തുക. 7.21 ലക്ഷം മുതല്‍ 8.90 ലക്ഷം വരെയായിരിക്കും ഗ്ലാന്‍സയുടെ വിവിധ മോഡലുകളുടെ വില. ഗ്ലാന്‍സയുടെ ബേസ് മോഡലയായ മാനുവല്‍ ട്രാന്‍സ്മിഷനുള്ള ജി വേരിയന്‍റിന് 7.21 ലക്ഷവും വി വേരിയന്‍റിന് 7.58 ലക്ഷവുമാണ് വില. മാരുതി സുസുക്കിയുടെ ബലേനോയെ പരിഷ്കരിച്ചാണ് ടോയോട്ട ഗ്ലാന്‍സ പുറത്തിറക്കുന്നത്. ഒറ്റനോട്ടത്തില്‍ ബലേനോയില്‍ നിന്ന് ഗ്ലാന്‍സക്ക് കാര്യമായ മാറ്റമില്ല. മുന്‍വശത്തെ ഗ്രില്ലില്‍ മാത്രമാണ് കാര്യമായ മാറ്റം. 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഗ്ലാന്‍സയുടെ കരുത്ത്. 83 ബി.എച്ച്.പി കരുത്തും 114 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. ഇതിനൊപ്പം മിഡ് ഹൈബ്രിഡ് ടെക്നോളജിയോട് കൂടിയ എന്‍ജിനും ഗ്ലാന്‍സക്കുണ്ട്.

