ലിമിറ്റഡ് എഡിഷന്‍ മഹീന്ദ്ര ഥാര്‍ 700 പുറത്തിറങ്ങി

സ്വന്തം ലേഖകന്‍

മഹീന്ദ്രയുടെ ലിമിറ്റഡ് എഡിഷന്‍ 'ഥാര്‍ 700' പുറത്തിറങ്ങി. നപ്പോളി ബ്ലാക്ക്, അക്വാമറൈന്‍ നിറങ്ങളില്‍ എസ്യുവിയുടെ 700 യൂണിറ്റുകളാണ് വില്‍പ്പനയ്ക്കുള്ളത്. മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പ് പതിച്ചാണ് മോഡല്‍ എത്തുന്നത്. 15 ഇഞ്ചുള്ള അഞ്ചു സ്പോക്ക് അലോയ് വീലുകളാണ് എഡിഷന്‍റെ പ്രധാന സവിശേഷത.

 

മുന്നോട്ട് മുഖം തിരിഞ്ഞ സീറ്റുകളും കസ്റ്റം നിര്‍മ്മിത തുകല്‍ സീറ്റ് കവറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി എബിഎസ് സംവിധാനവുമുണ്ട്. എന്നാല്‍ മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ പത്തു ലക്ഷം രൂപയായാണ് എക്സ്ഷോറൂം വില. മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വഴിയും കമ്പനി വെബ്സൈറ്റ് വഴിയും വാഹനം ബുക്ക് ചെയ്യാം.