സ്വന്തം ലേഖകന്‍
ഒന്നിലേറെ അക്കൗണ്ടുകളില്‍ നിന്ന് ഒരുകോടിയിലധികം പണം പിന്‍വലിച്ചാലും രണ്ടുശതമാനം നികുതി നല്‍കണം. ഇതിനായി ബജറ്റുനിര്‍ദേശത്തില്‍ ഭേദഗതി വരുത്തി. ധനകാര്യബില്ലിലാണ് ഭേദഗതി കൊണ്ടുവന്നത്. ഒരു കോടിയിലധികം പണം പിന്‍വലിച്ചാല്‍ രണ്ടുശതമാനം നികുതി ഈടാക്കുമെന്ന നിര്‍ദേശം മറികടക്കാന്‍ ഒന്നിലേറെ അക്കൗണ്ടുകളില്‍നിന്നു പണം പിന്‍വലിച്ചേക്കുമെന്ന് മനസിലായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇതടക്കം 28 ഭേദഗതികള്‍ക്കാണു ലോക്സഭ അംഗീകാരം നല്‍കിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് പണമായി ഒരുകോടിയിലേറെ പിന്‍വലിക്കുന്നതിനു നികുതിയേര്‍പ്പെടുത്തിയത്.

