ഡിസംബര്‍ മുതല്‍ എന്‍.ഇ.എഫ്.ടി. സേവനം 24 മണിക്കൂറും

സ്വന്തം ലേഖകന്‍

എന്‍.ഇ.എഫ്.ടി. സംവിധാനം 24 മണിക്കൂറും ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. നിലവില്‍ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെയാണ് എന്‍.ഇ.എഫ്.ടി സേവനം ലഭിച്ചിരുന്നത്.ഡിസംബര്‍ മുതലാണ് പുതിയ മാറ്റം നിലവില്‍ വരുക. ആര്‍.ബി.ഐയുടെ പേയ്മെന്‍റ് സെറ്റില്‍മെന്‍റ് വിഷന്‍ അനുരിച്ചാണ് പ്രഖ്യാപനം. എന്‍.ഇ.എഫ്.ടി, ആര്‍.ടി. ജി.എസ് ഉപയോഗിച്ചുകൊണ്ടുള്ള ഇടപാടുകള്‍ ഉപയോക്താക്കള്‍ക്ക് മുഴുവന്‍ സമയവും ലഭ്യമാവും എന്നതിലുപരി സൗജന്യവുമാണ് ഈ സേവനങ്ങള്‍.

 

എന്താണ് എന്‍.ഇ.എഫ്.ടി ?

വിവിധ ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ പണം കൈമാറ്റം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സംവിധാനമാണ് എന്‍.ഇ.എഫ്.ടി. സമയപരിധിക്ക് ഉള്ളില്‍ നിന്ന് കൊണ്ട് എത്ര തുക വേണമെങ്കിലും ഇത് വഴി കൈമാറ്റം ചെയ്യാന്‍ സാധിക്കും എന്നുള്ളതാണ് എന്‍.ഇ.എഫ്.ടിയുടെ പ്രത്യേകത. എന്നാല്‍ വലിയ മൂല്യമുള്ള തുകകള്‍ മറ്റൊരു സംവിധാനമായ ആര്‍.ടി.ജി.എസ് വഴി കൈമാറ്റം ചെയ്യാന്‍ സാധിക്കുമെങ്കിലും രണ്ട് ലക്ഷം രൂപയാണ് പ