ഒരു വര്‍ഷത്തിനകം പ്ലാസ്റ്റിക്ക് ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ആമസോണ്‍

സ്വന്തം ലേഖകന്‍

2020 ജൂണോടെ പ്ലാസ്റ്റിക് പാക്കിങ് പൂര്‍ണമായി ഒഴിവാക്കുമെന്ന് ആമസോണ്‍ ഡോട്ട് കോം. രാജ്യത്ത് മലിനീകരണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. പ്ലാസ്റ്റിക്ക് കുഷ്യനുകള്‍ക്ക് പകരമായി പേപ്പര്‍ കുഷ്യനുകള്‍ ഉപയോഗിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്ത് പ്ലാസ്റ്റിക്ക് ബാഗുകള്‍, കപ്പ്, സ്ട്രോ എന്നിവ നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്ന വേളയിലാണ് പ്ലാസ്റ്റിക്ക് ഉപേക്ഷിക്കുന്നുവെന്ന് ആമസോണ്‍ അറിയിച്ചിരിക്കുന്നത്.

 

പ്രതിദിനം ബില്യണ്‍ കണക്കിന് പാക്കിങ് നടത്തുന്ന ആമസോണ്‍ ഒട്ടേറെ പ്ലാസ്റ്റിക്കും തെര്‍മോക്കോളും ഉപയോഗിക്കുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. തങ്ങള്‍ പ്ലാസ്റ്റിക്ക് ഉപയോഗം 25 ശതമാനമായി വെട്ടിക്കുറച്ചുവെന്ന് ഫ്ലിപ്പ്കാര്‍ട്ട് നേരത്തെ അറിയിച്ചിരുന്നു. 2021 മാര്‍ച്ചോടെ പ്ലാസ്റ്റിക്ക് ഉപയോഗം പൂര്‍ണമായും നിര്‍ത്താനാണ് ഫ്ലിപ്പ്കാര്‍ട്ട് നീക്കം.