3.8 ലക്ഷം കോടി ആസ്തി; മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

സ്വന്തം ലേഖകന്‍

മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. തുടര്‍ച്ചയായ എട്ടാം തവണയയാണ് മുകേഷ് അംബാനി ഈ സ്ഥാനം നേടുന്നത് 3.8 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളില്‍ അംബാനി എട്ടാം സ്ഥാനത്താണ്. ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് ഹുറുണ്‍ പുറത്തിറക്കിയ രാജ്യത്തെ സമ്പന്നരുടെ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തിയത്.

 

ഇന്ത്യയില്‍ അംബാനിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് 1.5 ലക്ഷം കോടി ആസ്തിയുമായി എസ്.പി ഹിന്ദുജയും കുടുംബവുമാണ്. മൂന്നാം സ്ഥാനത്ത് വിപ്രോ സ്ഥാപകന്‍ അസിം പ്രേംജിയാണ്. 1.2 ലക്ഷം കോടിയാണ് ആസ്തി. അതേസമയം, ധനികരായവരുടെ പട്ടികയില്‍ പത്തില്‍ സ്ത്രീകളില്ല. ഇന്ത്യയിലെ ധനികയായ വനിത ഗോദ്റേജ് ഉടമ സ്മിത വി കൃഷ്ണയാണ്. 43,400 കോടിയാണ് ടെ ആസ്തി. റോഷ്നി നാഡാര്‍, കിരണ്‍ മസുംദര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.