ക്രിസ്റ്റലീന ജോര്‍ജീയേവ പുതിയ ഐ.എം.എഫ്.മേധാവി

സ്വന്തം ലേഖകന്‍

 

ബള്‍ഗേറിയയുടെ ക്രിസ്റ്റലീന ജോര്‍ജീയേവയെ അന്താരാഷ്ട്ര നാണയനിധിയുടെ പുതിയ മേധാവിയായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് ജോര്‍ജീവ തെരഞ്ഞെടുക്കപ്പെട്ടത്. ക്രിസ്റ്റീന്‍ ലഗാര്‍ദെയുടെ പിന്‍ഗാമിയായ ജോര്‍ജിയേവ ഒക്ടോബര്‍ ഒന്നിന് പദവി ഏറ്റെടുക്കും. നിലവില്‍ ലോകബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് ജോര്‍ജീയേവ.

 

ക്രിസ്റ്റീന്‍ ലഗാര്‍ദ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവിയായി നിയമിക്കപ്പെട്ട ഒഴിവിലാണ് ജോര്‍ജീയേവ എത്തുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. ലോകബാങ്ക് സി.ഇ.ഒ ആയും ഇടക്കാല പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ഐ.എം.എഫ്. മേധാവിയായി പ്രവര്‍ത്തിക്കുന്നത് കടുത്ത വെല്ലുവിളിയും ഭാരിച്ച ഉത്തരവാദിത്തവുമാണെന്ന് ജോര്‍ജിയേവ പറഞ്ഞു.