സ്വന്തം ലേഖകന്‍
രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യതയുടെ പ്രശ്നമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ധനകാര്യസ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. പണലഭ്യതയില്‍ പ്രതിസന്ധി നേരിടുന്നുവെന്ന് ഒരു ധനകാര്യ സ്ഥാപനവും ആശങ്ക പ്രകടിപ്പിച്ചിട്ടില്ല. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് യൂണിറ്റുകള്‍ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്. വാണിജ്യ വാഹന വില്‍പന മെച്ചപ്പെടുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

