ലിസ്റ്റ് ചെയ്ത ഉടനെ ഐ.ആര്‍.സി.ടി.സി. ഓഹരി വില 113 ശതമാനം കയറി

സ്വന്തം ലേഖകന്‍

 

320 രൂപ വില നിശ്ചയിച്ച ഐ.ആര്‍.സി.ടി.സിഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഉടനെ കുതിച്ചത് ഇരട്ടിയോളം. 110 ശതമാനത്തോളമാണ് ഓഹരി വില ഉയര്‍ന്നത്. പത്തുമണിയോടെ 687 രൂപയ്ക്കാണ് വ്യാപാരം നടന്നത്. സമീപകാലത്തൊന്നും ലിസ്റ്റ് ചെയ്ത ഉടനെ കമ്പനികളുടെ ഓഹരി വില ഇത്രയും കുതിച്ചിട്ടില്ല. കോര്‍പ്പറേറ്റ് നിക്ഷേപകര്‍ക്ക് 320 രൂപയ്ക്കും ചെറുകിട നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 10 രൂപ കുറച്ച് 310 രൂപയുമാണ് ലിസ്റ്റിങ് പ്രൈസ് നിശ്ചയിച്ചിരുന്നത്. 638 കോടി രൂപയുടെ പബ്ലിക് ഇഷ്യുവിന് 112 ഇരട്ടിയാണ് സബ്സ്ക്രിപ്ഷനായി ലഭിച്ചത്. അതായത് 72,000 കോടി രൂപയുടെ അപേക്ഷകള്‍. ലിസ്റ്റ് ചെയ്യുമ്പോള്‍ 500 രൂപയിലേറെ ഓഹരി വില കുതിക്കുമെന്ന് വിപണിയില്‍നിന്ന് വിലയിരുത്തലുണ്ടായിരുന്നു.