സ്വന്തം ലേഖകന്‍
ഇന്ത്യയെക്കാള്‍ മികച്ച ഒരിടം നിക്ഷേപകര്‍ക്ക് ലോകത്തൊരിടത്തും കണ്ടെത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജനസൗഹൃദവും മൂലധന നിക്ഷേപത്തിന് അനുയോജ്യവുമാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര നാണയനിധി ആസ്ഥാനത്ത് അന്താരാഷ്ട്ര നിക്ഷേപകരുമായി സംവദിക്കുകയായിരുന്നു മന്ത്രി. പരിഷ്കാരങ്ങള്‍ നടപ്പാക്കാനുള്ള നിരന്തരശ്രമങ്ങളിലാണ് സര്‍ക്കാരെന്നും നിര്‍മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
യു എസ്- ഇന്ത്യാ സ്ട്രാറ്റജിക്ക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറവുമായി സഹകരിച്ച് ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി) യാണ് പരിപാടി സംഘടിപ്പിച്ചത്. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ഏറ്റവും മികച്ച വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ ഇന്ത്യയിലുണ്ട്. സര്‍ക്കാര്‍ തുടര്‍ച്ചയായി പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഇവയെല്ലാത്തിനും മുകളില്‍ മികച്ച നീതിന്യായ വ്യവസ്ഥയും ഇന്ത്യയിലുണ്ട് - നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

