ദേശീയപാതാ വികസനം: കേരളത്തിന് 40,000 കോടി രൂപ നല്‍കുമെന്ന് ഗഡ്കരി

സ്വന്തം ലേഖകന്‍

 

കേരളത്തിന്‍റെ ദേശീയപാതാവികസത്തിനായി അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 40,000 കോടി രൂപ നല്‍കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ ദേശീയപാതാ വികസനത്തിനുള്ള തടസ്സങ്ങളെല്ലാം മാറിയിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നത് വലിയ പ്രശ്നമായിരുന്നു. അതിപ്പോള്‍ തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ട്. ഇതിനുള്ള ചെലവിന്‍റെ 25 ശതമാനം കേരളസര്‍ക്കാര്‍ തരാന്‍ തയ്യാറാണ്. അതിനാല്‍ ഇനി തടസ്സങ്ങളില്ലാതെ പദ്ധതി പെട്ടെന്ന് തീര്‍ക്കാന്‍ കഴിയും. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 35,000 കോടിമുതല്‍ 40,000 കോടിവരെ രൂപ കേന്ദ്രംനല്‍കും. നിരവധിപദ്ധതികളാണ് ഞങ്ങളുടെ മുന്നില്‍ ഇപ്പോഴുള്ളത്, അതിനാല്‍ ഈ പദ്ധതികള്‍ക്ക് മുന്‍ഗണനയും നല്‍കും ഗഡ്കരി പറഞ്ഞു.