എസ്.ബി.ഐയുടെ പഴയ എ.ടി.എം.കാര്‍ഡ് ഡിസംബര്‍ 31 വരെ മാറ്റാം

സ്വന്തം ലേഖകന്‍

 

എസ്.ബി. ഐയുടെ പഴയ മാഗ്നറ്റിക്ക് സ്ട്രിപ്പുള്ള എ.ടി.എം.കാര്‍ഡ് ഉടനെ ഉപയോഗശൂന്യമാകും. മാഗ്നറ്റിക്ക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ മാറ്റുന്നതിന് ഒരു അവസരംകൂടി ബാങ്ക് നല്‍കിയിട്ടുണ്ട്. 2019 ഡിസംബര്‍ 31നകം പഴയ കാര്‍ഡുകള്‍ മാറ്റണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. കരം ചിപ് ഘടിപ്പിച്ച കാര്‍ഡുകള്‍ ലഭിക്കും. ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം പഴയ കാര്‍ഡുകള്‍ക്കുപകരം ചിപ് കാര്‍ഡുകള്‍ ബാങ്കുകള്‍ നേരത്തതന്നെ വിതരണം ചെയ്തിരുന്നു. സൗജന്യമായാണ് പുതിയ കാര്‍ഡ് നല്‍കുക. ഓണ്‍ലൈന്‍ വഴിയോ ബാങ്കിന്‍റെ നിങ്ങളുടെ ശാഖയിലെത്തിയോ പുതിയ കാര്‍ഡിനായി അപേക്ഷിക്കാം.