സ്വന്തം ലേഖകന്‍
ഡിസംബറില്‍ ജി.എസ്.ടി.വരുമാനം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. 1.03 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മാസത്തില്‍ ശേഖരിച്ചത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് ജി.എസ്.ടി. വരുമാനം ഒരു ലക്ഷം കോടി രൂപക്ക് മുകളിലെത്തുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വരുമാനം ഒരു ലക്ഷം കോടി രൂപക്ക് താഴെ ആയിരുന്നു. സെപ്റ്റംബറില്‍ ഇത് 91,916 കോടിയിലേക്ക് താഴ്ന്നു. 2018 ഫെബ്രുവരി മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വരുമാനമായിരുന്നു ഇത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 13 ലക്ഷം കോടി രൂപ ശേഖരിക്കാനാണ് ഗവണ്മെന്‍റ് ലക്ഷ്യമിട്ടിരിക്കുന്നത്. അവശേഷിക്കുന്ന മൂന്ന് മാസങ്ങളില്‍ മൂന്നര ലക്ഷം കോടി രൂപ കൂടി സമാഹരിക്കാനാകുമെന്നാണ് ധനമന്ത്രാലയത്തിന്‍റെ പ്രതീക്ഷ.

