സ്വന്തം ലേഖകന്‍
സംസ്ഥാനത്ത് സ്വര്‍ണവില വെള്ളിയാഴ്ച വീണ്ടും കുതിച്ചുയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 3,680 രൂപയും പവന് 29,440 രൂപയുമാണ് വില. വ്യാഴാഴ്ച ഗ്രാമിന് 3625 രൂപയായിരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കൂടിയത്. ഡിസംബര്‍ 28 മുതലാണ് സ്വര്‍ണ വില പവന് 29,000 രൂപ എന്ന നിലവാരത്തില്‍ എത്തിയത്.അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് ഇവിടേയും പ്രതിഫലിച്ചത്.

