ഇടപാടുകള്‍ നടത്താത്ത ക്രെഡിറ്റ്, ഡെബിറ്റ് കര്‍ഡുകള്‍ ബ്ലോക്ക് ചെയ്യും

സ്വന്തം ലേഖകന്‍

 

ഇതുവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്ത ക്രെഡിറ്റ്, ഡെബിറ്റ് കര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുമെന്ന് റിസര്‍വ് ബാങ്ക്. മാര്‍ച്ച് 16ന് മുന്‍പായി ഒരു തരത്തിലുള്ള ഓണ്‍ലൈന്‍ ഇടപാടുകളും നടത്താത്ത ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ ഓണ്‍ലൈന്‍ ഇടപാടുകള്‍ തുടര്‍ന്ന് ബ്ലോക്ക് ചെയ്യാനാണ് റിസര്‍വ് ബാങ്കിന്‍റെ തീരുമാനം.

 

കാര്‍ഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്കും, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്ന കമ്പനികള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. എടിഎം, പിഒഎസ് തുടങ്ങിയ കാര്‍ഡ് ഉപയോഗിച്ച് നേരിട്ടുള്ള സേവനങ്ങള്‍ മാത്രമായിരിക്കും പിന്നീട് ലഭ്യമാവുക. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തണം എങ്കില്‍ ബാങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കി സേവനം ആക്ടിവേറ്റ് ചെയ്യേണ്ടി വരും.

 

പുതിയ എടിഎമ്മുകള്‍ നല്‍കുമ്പോള്‍ രാജ്യത്തെ ഏടിഎമ്മുകള്‍, പിഒഎസ് ടെര്‍മിനലുകള്‍ തുടങ്ങി നേരട്ടുള്ള സേവനങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണം. കാര്‍ഡ് ഉപയോഗിച്ച്, ഓണ്‍ലൈന്‍ ഇടപാടുകളോ, അന്താരാഷ്ട്ര ഇടപാടുകളോ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ബാങ്കിന് പ്രത്യേകം അപേക്ഷ നല്‍കണം. ഈ സേവനങ്ങള്‍ ആവശ്യാനുസരണം സ്വിച്ച് ഓഫ് ചെയ്തും, ഓണ്‍ ചെയ്തും ഉപയോഗിയ്ക്കാന്‍ നെറ്റ്ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി സുരക്ഷിത സംവിധാനം ഒരുക്കണം എന്നും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.