സ്വന്തം ലേഖകന്‍
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞുവെന്ന് ഐ.എം.എഫ്. ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. ബാങ്കിങ് ഒഴികെയുള്ള മേഖലകളിലെ തകര്‍ച്ചയും ഗ്രാമീണ വരുമാനത്തിലെ തളര്‍ച്ചയുമാണ് ഇന്ത്യന്‍ സമ്പദ് രംഗത്തെ താറുമാറാക്കിയതെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ഇത് ആഗോളാ വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു. . നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നിരക്ക് 4.8 ശതമാനമായി കുറയും.
6.1 ശതമാനമായിരുന്നു പ്രതീക്ഷിച്ച വളര്‍ച്ച നിരക്ക്. ബാങ്കിങ് ഒഴികെയുള്ള മേഖലകളിലെ തകര്‍ച്ചയും ഗ്രാമീണ മേഖലയിലെ വരുമാനത്തിലെ തളര്‍ച്ചയുമാണ് ഇന്ത്യന്‍ സമ്പദ് രംഗത്തെ താറുമാറാക്കിയത്. പ്രതീക്ഷിച്ചതിനേക്കാള്‍ 1.3 ശതമാനത്തിന്‍റെ കുറവ് സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടായെന്നും അവര്‍ വ്യക്തമാക്കി. പൊതു ബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷക്കുന്നത്. ഐ.എം.എഫിന്‍റെ പുതിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് തലവേദനയാകും.

