സ്വന്തം ലേഖകന്‍
ആദായനികുതിഘടനയില്‍ മാറ്റം പ്രഖ്യാപിച്ച് രണ്ടാം മോഡി സര്‍ക്കാരിന്‍റെ പൊതുബജറ്റ്. നികുതിഘടനയില്‍ പുതിയ സ്ലാബുകള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചു. അഞ്ചു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ നികുതി അടയ്ക്കേണ്ടതില്ല. നിലവില്‍ ഇത് 2.5 ലക്ഷം രൂപവരെ ആയിരുന്നു.
അഞ്ച് ലക്ഷത്തിനും 7.5 ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ക്ക് നികുതി 10 ശതമാനമാകും. നേരത്തെ ഇത് 20% ആയിരുന്നു. 7.5 മുതല്‍ 10 ലക്ഷം വരെ 15% ആണ് ആദായ നികുതി (നേരത്തെ 30%). 10 മുതല്‍ 12.5 ലക്ഷം വരെ ആദായനികുതി 20% (നേരത്തെ 30%). 12.5 മുതല്‍ 15 ലക്ഷം വരെ 25% നികുതി (നേരത്തെ 30%).15 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30% നികുതി തന്നെ തുടരും. കൂടാതെ 78000 രൂപയുടെ നേട്ടവും ലഭിക്കും.

