സ്വന്തം ലേഖകന്‍
ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.
5 ലക്ഷം രൂപവരെയുളള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്
ഹോര്‍ട്ടികള്‍ച്ചര്‍ പ്രോത്സാഹനത്തിന് ഒരു ജില്ല-ഒരു ഉല്‍പന്നം പദ്ധതി
വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി
പട്ടികജാതി-ഒബിസി വിഭാഗങ്ങള്‍ക്ക് 85000 കോടി
കോര്‍പറേറ്റ് നികുതി വീണ്ടും കുറച്ചു
എല്‍.ഐ.സി. ഓഹരിവില്‍പ്പന ഈ വര്‍ഷം തുടങ്ങും
നടപ്പുസാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്ന ധനകമ്മി 3.8%. 2020-21ല്‍ പ്രതീക്ഷിക്കുന്ന ധനകമ്മി 3.5%
ഐ.ഡി.ബി.ഐ. ബാങ്കിലെ സര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായി വില്‍ക്കും
സഹകരണബാങ്കുകള്‍ക്കായി നിയമഭേദഗതി
ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷ നടത്തും
ബാങ്ക് നിയമനത്തിന് ഓണ്‍ലൈന്‍ പൊതുപരീക്ഷ
ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്മെന്‍റ് ഏജന്‍സി സ്ഥാപിക്കും
ടൂറിസം പ്രചരണ പരിപാടികള്‍ക്ക് 2500 കോടി
ജി20 ഉച്ചകോടിക്ക് 100 കോടി
സ്വകാര്യവത്കരണം: കൂടുതല്‍ പി.പി.പി. ട്രെയിനുകള്‍ വരും
ഗതാഗത വികസനത്തിന് 1.7 ലക്ഷം കോടി
കുട്ടികളുടെ പോഷാകാഹാരക്കുറവ് പരിഹരിക്കുന്നതിന് 35600 കോടിരൂപ
പട്ടികവര്‍ഗങ്ങളുടെ വികസനത്തിന് 537000 കോടി
അഞ്ച് പൗരാണിക സ്ഥലങ്ങളില്‍ മ്യൂസിയങ്ങള്‍ സ്ഥാപിക്കും
ഒരുലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് കണക്ഷന്‍
ഊര്‍ജമേഖലയ്ക്ക് 22000 കോടിരൂപ
ആരോഗ്യ മേഖലക്ക് 69,000 കോടി രൂപ
അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങും
പുതിയ വിദ്യാഭ്യാസ നയം ഉടന്‍
നാഷണല്‍ പൊലീസ്, ഫോറണ്‍സിക് സര്‍വകലാശാലകള്‍ സ്ഥാപിക്കും
ഓണ്‍ലൈന്‍ ഡിഗ്രി കോഴ്സുകള്‍ തുടങ്ങും
നൈപുണ്യ വികസനത്തിന് 3000 കോടി
15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കും
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 11500 കോടി അനുവദിച്ചു
സ്വച്ഛ് ഭാരത് മിഷന് 12300 കോടി
2021 ല്‍ രാജ്യത്തെ പാലുത്പാദനം 10.8 കോടി മെട്രിക് ടണ്‍ ആയി ഉയര്‍ത്തും
മത്സ്യ ഉത്പാദനം രണ്ടു ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ നിര്‍ദേശം
2022 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ഇതിനായി 16 ഇന പരിപാടി
കര്‍ഷകര്‍ക്കായി നബാര്‍ഡിന്‍റെ പുനര്‍വായ്പാ പദ്ധതി
കൃഷി, ജലസേചനം, ഗ്രാമവികസനംഛ 2.83 ലക്ഷം കോടി രൂപ
കാര്‍ഷികോല്‍പ്പനങ്ങള്‍ കയറ്റി അയക്കാന്‍ കിസാന്‍ ഉഡാന്‍ വിമാനം
വനിതാ സ്വയം സഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി 'ധാന്യലക്ഷ്മി' പദ്ധതി
പഴങ്ങളും പച്ചക്കറികളും വേഗത്തിലാക്കാന്‍ കിസാന്‍ റെയില്‍

