സ്വന്തം ലേഖകന്‍
2019ല്‍ യു പി ഐ (യൂനിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ്) ആപ്ലിക്കേഷനുകളിലൂടെ നടന്ന ഡിജിറ്റല്‍ ഇടപാടുകളില്‍ മുന്‍പിലെത്തി ഗൂഗിള്‍ പേ. 59 ശതമാനം ആളുകളാണ് കഴിഞ്ഞ വര്‍ഷം ഗൂഗിളിന്‍റെ പേമെന്‍റ് ആപ്പായി ഗൂഗിള്‍ പേയിലൂടെ പണമിടപാട് നടത്തിയത്. വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഫോണ്‍ പേയിലൂടെ 26 ശതമാനവും പേ ടി എമ്മിലൂടെ ഏഴ് ശതമാനവും ഭീമിലൂടെ ആറ് ശതമാനവും ഇടപാടുകള്‍ നടന്നതായി ഫിന്‍ടെക് സ്ഥാപനം റേസര്‍പേ തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ജനുവരി മുതല്‍ 2019 ഡിസംബര്‍ വരെ റേസര്‍പേ പ്ലാറ്റ്ഫോം വഴി നടന്ന ഇടപാടുകളാണ് റിപ്പോര്‍ട്ടിനായി പരിശോധിച്ചത്. 2018 ല്‍ ഗൂഗിള്‍ പേക്ക് 48, ഭീമിന് 27, ഫോണ്‍ പേക്ക് 15, പേ ടി എമ്മിന് നാല് ശതമാനം വിപണി വിഹിതമാണ് ഉണ്ടായിരുന്നത്.

