പുതിയ ഒരു രൂപാ നോട്ട് ഉടനെത്തും

സ്വന്തം ലേഖകന്‍

 

പുതിയ ഒരു രൂപയുടെ നോട്ട് ഉടനെ വിപണിയിലെത്തും. മറ്റ് നോട്ടുകള്‍ റിസര്‍വ് ബാങ്കാണ് പുറത്തിറക്കുന്നതെങ്കിലും ഒരുരൂപയുടെ നോട്ട് കാലാകാലങ്ങളിലായി ധനമന്ത്രാലയമാണ് അച്ചടിച്ച് വിതരണത്തിനെത്തിക്കുന്നത്.

 

നോട്ടിലെ സവിശേഷതകള്‍

 

ഗവ ഓഫ് ഇന്ത്യയ്ക്കുപകരം ഭാരത് സര്‍ക്കാര്‍-എന്നാകും അച്ചടിച്ചിട്ടുണ്ടാകുക.


ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പ് ഉണ്ടാകും.


ഒരൂ രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ (?)ചിഹ്നവും സത്യമേവ ജയതേ-എന്നും ആലേഖനം ചെയ്തിട്ടുണ്ടാകും.


വലത്ത്െ താഴെയായിരിക്കും നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുക. ഇടത്തുനിന്ന് വലത്തോട്ട് അക്കങ്ങളുടെ വലുപ്പത്തില്‍ വര്‍ധനവുണ്ടാകും.


ആദ്യത്തെ മൂന്ന് അക്കങ്ങളും അക്ഷരങ്ങളും ഒരേ വലുപ്പത്തിലായിരിക്കും.


ധാന്യത്തിന്‍റെ രൂപം കൂടിച്ചേര്‍ന്നുള്ള രൂപകല്പനയിലായിരിക്കും രൂപയുടെ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ടാകുക. രാജ്യത്തെ കാര്‍ഷിക മുന്നേറ്റത്തിന്‍റെ സൂചകമായാണിത്.


15 ഇന്ത്യന്‍ ഭാഷയില്‍ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.


പിങ്ക്, പച്ച കളറുകള്‍ക്ക് മുന്‍തൂക്കമുള്ള നോട്ടിന് 9.7ത 6.3 സെന്‍റീമീറ്ററായിരിക്കും വലുപ്പം.