പലിശ നിരക്കില്‍ ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്ക്

സ്വന്തം ലേഖകന്‍

പലിശ നിരക്കില്‍ ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടിസ്ഥാന പലിശനിരക്കുകളില്‍ 0.35 ശതമാനം വരെ കുറവ് വരുത്താനാണ് സാധ്യത. ജൂണിലാണ് ആര്‍ ബി ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം ചേരുക. കഴിഞ്ഞ ഏപ്രിലില്‍ അടിസ്ഥാന പലിശ നിരക്കുകളായ റീപോ, റിവേഴ്സ് റീപോ നിരക്കുകള്‍ 0.25 ശതമാനം കുറച്ചിരുന്നു.

പണപ്പെരുപ്പ നിരക്ക് 3.3 ശതമാനമായി തുടരുന്ന സാഹചര്യത്തിലാണ് അടുത്ത ഒരു റേറ്റ് കട്ടിനു ആര്‍ ബി ഐ ഒരുങ്ങുന്നത്. 2019ല്‍ അടിസ്ഥാന പലിശനിരക്കുകളില്‍ ഒരു ശതമാനം വരെ കുറവ് വരുത്താന്‍ നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സാമ്പത്തിക മേഖലക്ക് കൂടുതല്‍ ഉത്തേജനം പകരാനാണ് പലിശനിരക്കുകളില്‍ ഇളവ് വരുത്താന്‍ ഒരുങ്ങുന്നത്. ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സ് പത്രമാണ് ഇതുസമ്പന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.