പവന് 30680; സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില

സ്വന്തം ലേഖകന്‍

 

280 രൂപ ഒറ്റയടിക്ക് വര്‍ധിച്ചതോടെ സ്വര്‍ണത്തിന് പവന് 30680 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 3835 യാണ് വില. ചൈനയുടെ സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയ തിരിച്ചടിയും വന്‍ നിക്ഷേപകര്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതുമാണ് വിലവര്‍ധനവിന് കാരണമായി വിലയിരുത്തുന്നത്. ഒരു വര്‍ഷംകൊണ്ട് 5760 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. 2019 ഫെബ്രുവരി 19ന് 24920 രൂപയായിരുന്നു പവന് വില. 2020 ഫെബ്രുവരി 19ന് 30680 രൂപയായി.